കടയ്‌ക്കാവൂർ: പ്രവാസി മലയാളി വെൽഫെയർ കോ - ഒാപ്പറേറ്റീവ് സൊസൈറ്റി കളക്ഷൻ സെന്റർ ഉദ്ഘാടനവും ആദ്യനിക്ഷേപവും ഇന്ന് രാവിലെ 11ന് പ്രവാസിയും സാമൂഹ്യപ്രവർത്തകനുമായ ആർ.എസ്. ഗാന്ധി കടയ്ക്കാവൂരിൽ നിർവഹിക്കും. വെള്ളായണി ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കും. കടയ്ക്കാവൂർ എസ്.ഐ വിനോദ് വിക്രമാദിത്യൻ ആദ്യചിട്ടി നറുക്കെടുപ്പ് നടത്തും. ജെമിനി, അഖിലം മധു എന്നിവർ സംസാരിക്കും. കടയ്‌ക്കാവൂർ അൻസാരി സ്വാഗതവും ഉത്തമൻ നന്ദിയും പറയും.