bathra

തിരുവനന്തപുരം: ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.നരേന്ദ്ര ധ്രുവ് ബത്ര ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ ബത്രയെ സ്വീകരിക്കുകയും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്ക് വേണ്ടി ഉപഹാരവും നൽകി. ക്ഷേത്രത്തിലെ ഉപദേവതകളേയും നരസിംഹ മൂർത്തിയേയും ശ്രീപദ്മനാഭ സ്വാമിയേയും തൊഴുത ശേഷമാണ് അദ്ദേഹം മടങ്ങിയത്.