തിരുവനന്തപുരം: ഇൻഡസ് സൈക്കിൾ എംബസിയുടെ ആഭിമുഖ്യത്തിൽ ഫ്രീഡം നൈറ്റ് റൈഡ് എന്ന പേരിൽ മാനവീയം വീഥി മുതൽ ശംഖുംമുഖം കടപ്പുറം വരെ രാത്രി 9 മുതൽ 11 വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. പൊതു ഇടങ്ങളിൽ സ്‌ത്രീകൾക്കും കുട്ടികൾക്കും വൃദ്ധന്മാർക്കും ട്രാൻസ്ര് ജെൻഡറുകൾക്കും രാത്രിയും പകലും ഒരുമിച്ചു കൂടാനും സൗഹൃദം പങ്കിടാനുമുള്ള അവകാശം ഉയർത്തിക്കാട്ടിയായിരുന്നു റാലി. ഇനി മുതൽ എല്ലാ ശനിയാഴ്ചയും സൈക്കിൾ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഇൻഡസ് സൈക്ലിംഗ് എംബസി സ്ഥാപകൻ തിരുവനന്തപുരം നഗരത്തിന്റെ ബൈസിക്കിൾ മേയറുമായ പ്രകാശ് പി. ഗോപിനാഥ് പറഞ്ഞു.