തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ളിം ജമാഅത്ത് യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ മൂന്നാംഘട്ട പ്രക്ഷോഭ പരിപാടികൾക്ക് 5ന് തുടക്കം കുറിക്കും. പ്രക്ഷോഭത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിക്കും. പാലോട് രവി മുഖ്യപ്രഭാഷണം നടത്തും. ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി. സെയ്യദലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൗൺസിൽ സംസ്ഥാന പ്രസിഡ‌ന്റ് കരമന ബയാർ ഉദ്ഘാടനം ചെയ്‌തു. യൂത്ത് കൗൺസിൽ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പാപ്പനംകോട് അൻസാരി,​ ജസിം ചിറയിൻകീഴ്,​ ബീമാപള്ളി സക്കീർ,​ ഇ.കെ. മുനീർ,​ നിസാർ പട്ടാമ്പി,​ റാമി കരമന,​ എസ്. അബ്ദുൾ ജലീൽ എന്നിവർ സംസാരിച്ചു.