പാറശാല: ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കീഴമ്മാകം ശിവശക്തി മഹാഗണപതി ക്ഷേത്രത്തിൽ ആരംഭിച്ച ആദ്ധ്യാത്മിക പഠന ക്ലാസ് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ വി. ശശികുമാർ ഉദ്‌ഘാടനം ചെയ്‌തു. ഹിന്ദു ഐക്യവേദി ജില്ലാ രക്ഷാധികാരി ശിവശങ്കരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ട്രസ്റ്റ് ജനറൽ സെക്രട്ടറി വി.എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഹരിഹരസുതൻ, ട്രഷറർ ജെ.പി. ഗോപകുമാർ, സെക്രട്ടറി ജെ.കെ. ഹരികുമാർ, ഹരിശങ്കർ, ജയകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. രാമായണ പഠനക്ലാസ്, ഭജന ക്ലാസ് എന്നിവ ഉൾപ്പെടുന്നതാണ് ആദ്ധ്യാത്മിക പഠന ക്ലാസ്.