തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുന്നുകുഴി ശാഖയിൽ പ്രവർത്തിച്ചുവരുന്ന ആർ. ശങ്കർ വനിതാസ്വയംസഹായ സംഘത്തിന്റെ 7-ാം വാർഷിക പൊതുയോഗം ശാഖാമന്ദിരത്തിൽ പ്രസിഡന്റ് വി. മനോജിന്റെ അദ്ധ്യക്ഷതയിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്‌തു. യോഗത്തിൽ യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത്, ശാഖാ സെക്രട്ടറി ബി. ശ്രീകുമാർ, എൻ.എം. സുധാമണി,​ ടെറസ്കോവ എന്നിവർ സംസാരിച്ചു. കൺവീനറായി ഒ. ബിനുമോളെയും ജോയിന്റ് കൺവീനറായി ശശികലയെയും തിരഞ്ഞെടുത്തു.