തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട് പോകാത്ത സാഹചര്യത്തിൽ ഐക്യവും സഹിഷ്ണുതയും മത സൗഹാർദ്ദവും ഊട്ടിയുറപ്പിക്കാനും സ്‌കൂൾ അസംബ്ളികളിൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫൈനാൻസ് സെക്രട്ടേറിയറ്റ് എംപ്ളോയീസ് കോൺഗ്രസ് മുഖ്യമന്ത്രിക്ക് കത്തു നൽകി. രാഷ്ട്രപതി,പ്രധാനമന്ത്രി,സംസ്ഥാന ഗവർണർമാർ,മുഖ്യമന്ത്രിമാർ,ലഫ്.ഗവർണർമാർ എന്നിവർക്കും സംഘടന നിവേദനം നൽകിയിട്ടുണ്ട്.