v

കടയ്ക്കാവൂർ: നെടുങ്ങണ്ട നിവാസികളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് കയർ സൊസൈറ്റി വഴി അരിയിട്ടകുന്നിലേക്കുള്ള റോഡിന്റെ പണി പൂർത്തിയാകുന്നു. നെടുങ്ങണ്ട കയർ സൊസൈറ്റിയിൽ നിന്നും അരിയിട്ടകുന്നിലേക്ക് അനവധി കൽപ്പടികൾ കയറിയായിരുന്നു ശ്രീ നാരായണ ഗുരുദേവൻ കല്ലിട്ട് നൂറാം വാർഷികം ആഘോഷിക്കാൻ പോകുന്ന ശ്രീ നാരായണവിലാസം ഹയർ സെക്കൻഡറി സ്കൂൾ, ശ്രീ നാരായണ ബി.എഡ് ട്രെയിനിംഗ് കോളേജ് ആശാൻ ചെറുപ്രായത്തിൽ വന്നിരുന്ന് കവിത എഴുതി പഠിച്ചതും തിരുവനന്തപുരം ജില്ലയിലെ പൈതൃകമരമായി തിരഞ്ഞെടുത്തതുമായ ചെമ്പകതറ, വിളയിൽ ക്ഷേത്രം, മങ്കുഴി മാധവൻ മെമ്മോറിയൽ എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ എത്തേണ്ടിയിരുന്നത്. സ്ഥലം എം.എൽ.എ യും ഡെപ്യൂട്ടി സ്പീക്കറുമായ വി. ശശിയുടെ നിർദേശപ്രകാരം വാർഡ് മെമ്പർ വിമൽരാജിന്റെ ശ്രമഫലമായി ഹാർബർ എൻജിനിയറിംഗ് ഡിപ്പാർട്ട്മെന്റിൽ നിന്നും അനുവദിച്ച ഇരുപത് ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിന്റെ പണിയാണ് പൂർത്തിയാകുന്നത്.