തിരുവനന്തപുരം: പുരോഗമന സാംസ്‌കാരിക വേദി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 8ന് വൈകിട്ട് 3.30ന് പ്രസ് ക്ളബിൽ ' സാമൂഹ്യ നന്മയ്ക്കായി പ്ളാസ്റ്റിക് ഉപേക്ഷിക്കാം ' എന്ന വിഷയത്തിൽ ബോധവത്കരണ ക്ളാസ് നടത്തും. മേയർ കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സിജു എൻ.എസ് ക്ളാസ് നയിക്കും. പുരോഗമന സാംസ്‌കാരിക വേദി സംസ്ഥാന പ്രസിഡന്റ് ശാസ്‌താന്തല സഹദേവൻ അദ്ധ്യക്ഷനാകും. ജെ.എസ്. ഗോപിനാഥൻ നായർ, ഭുവനേന്ദ്രൻ നായർ,​ പനവിള രാജശേഖരൻ,​ കുളത്തൂർ ശിവദാസൻ,​ ശശികല വി.നായർ,​ എൻ. കൃഷ്‌ണൻ എന്നിവർ സംസാരിക്കും. ​