temp

കിളിമാനൂർ:ജോലി സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെ യുവതിക്ക് സൂര്യാതപമേറ്റു. കിളിമാനൂർ ഇരട്ടച്ചിറ ഉജ്ജയിനിയിൽ ജിഷയ്ക്കാണ് (34) കഴിഞ്ഞ ദിവസം സൂര്യാതപമേറ്റത്. വെഞ്ഞാറമൂട് സ്നേഹം ഗ്ലോബൽസൗണ്ടിലെ ജീവനക്കാരിയായ ഇവർ വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ബസ് ഇറങ്ങിയ ശേഷം ജോലിസ്ഥലത്തേക്ക് നടന്നു പോകവെയാണ് കഴുത്തിൽ സൂര്യാതപമേറ്റത്. കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.