chenkal-temple

പാറശാല: ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിന്റെ സുരക്ഷക്കായി സർക്കാർ പുതുതായി അനുവദിച്ച പൊലീസ് ഔട്ട് പോസ്റ്റ് റൂറൽ എസ്.പി. ബി. അശോകൻ, കെ.ആൻസലൻ എം.എൽ.എ എന്നിവർ ചേർന്ന് ഉദ്‌ഘാടനം ചെയ്തു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി പി. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. പാറശാല സി.ഐ കണ്ണൻ, എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ, മേൽശാന്തി കുമാർ മഹേശ്വരം, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, പന്നിയോട് സുകുമാരൻ വൈദ്യർ, ക്ഷേത്ര ഉപദേശക സമിതി കൺവീനർ വി.കെ. ഹരികുമാർ, ക്ഷേത്ര ഉത്സവ കമ്മിറ്റി ഭാരവാഹികളായ ഓലത്താന്നി അനിൽ, കെ.ജി. വിഷ്ണു, വൈ. വിജയൻ, കെ.പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.