വെള്ളനാട്: വെള്ളനാട് ചാങ്ങ പുതുമംഗലം ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ മകര മകയിര മഹോത്സവം ഇന്ന് മുതൽ അഞ്ചുവരെ തീയതികളിൽ നടക്കും. ഇന്ന് രാവിലെ 6ന് ഗണപതിഹോമം,​ 8.30ന് പ്രഭാത ഭക്ഷണം,​ 8.45ന് മൃത്യുഞ്ജയഹോമം,​ 9.30ന് കാർത്തിക പൊങ്കാല,​ ഉച്ചയ്ക്ക് 12.45ന് അന്നദാനം,​ 7ന് ഭഗവതിസേവ,​ 7.30ന് നൃത്തം,​ 7.45ന് സായാഹ്ന ഭക്ഷണം. നാളെ രാവിലെ 6ന് ഗണപതിഹോമം,​ 8.30ന് പ്രഭാത ഭക്ഷണം,​10.30ന് നാഗരൂട്ട്,​ 12.30ന് കഞ്ഞിവീഴ്ത്‌ത്,​ രാത്രി 8ന് മെഗോഷോ. 5ന് രാവിലെ 6ന് ഗണപതിഹോമം,​ 8ന് പ്രഭാത ഭക്ഷണം,​10ന് കലശപൂജ,​ ഉച്ചയ്ക്ക് 12.30ന് അന്നദാനം,​ വൈകിട്ട് 4ന് ഘോഷയാത്ര,​ രാത്രി 8ന് പുഷ്പാഭിഷേകം,​ 8.15ന് അഗ്നിത്തൈയ്യം,​ 8.45ന് കരോക്കേ ഗാനമേള,​ 12ന് ഗുരുസി.