national

തിരുവനന്തപുരം: പിന്നാക്ക ഹിന്ദുവിഭാഗങ്ങൾക്ക് നീതി നിഷേധിക്കുന്ന സർക്കാർ നിലപാടുകൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ നാഷണൽ ഹിന്ദു മൈനോറിട്ടി കമ്മ്യൂണിറ്റീസ് ഫോറം ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു. 10ന് സെക്രട്ടേറിയറ്റ് പടിക്കൽ നടക്കുന്ന സത്യാഗ്രഹ സമരത്തിൽ പിന്നാക്കവിഭാഗക്കാർ ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് യോഗം ഉദ്ഘാടനം ചെയ്‌ത ഫോറം പ്രസിഡന്റ് ഡോ. പാച്ചല്ലൂർ അശോകൻ പറഞ്ഞു. ജനറൽ സെക്രട്ടറി സോമസുന്ദരം അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റുമാരായ രമേശ്കുമാർ, നടരാജപിള്ള, ശ്യാംകുമാർ,​ കെ. ഹരിക്കുട്ടൻ, വിശ്വമോഹൻ, മുത്തുസ്വാമി തുടങ്ങിയവർ പങ്കെടുത്തു.