feb02c

ആ​റ്റിങ്ങൽ: അറ്റകുറ്റപണികൾക്കായി മാസങ്ങളായി അടച്ചിട്ടിരുന്ന വിവാദ റോഡായ ടൗൺ യു.പി.എസ് - വീരളംറോഡ് ഗതാഗതത്തിനായി തുറന്നു. റോഡ് നവീകരണത്തിനൊപ്പം ഓട നിർമ്മാണം, വീരളം ജംഗ്ഷനിൽ ഇന്റർലോക്ക്, റോഡ് തകരുന്നത് ഒഴിവാക്കുവാൻ കോൺക്രീറ്റ് ബോക്സ് നിർമ്മാണം തുടങ്ങിയവ പൂർത്തിയാക്കിയാണ് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.

റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്നത് നഗരത്തിലെ ഗതാഗത പ്രശ്നം രൂക്ഷമാക്കിയിരുന്നു. ഇത് നിരന്തര സമരങ്ങൾക്കും കാരണമായി. അഡ്വ.ബി.സത്യൻ എം.എൽ.എ. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈ.ചെയർപേഴ്സൺ ആർ.എസ്‌രേഖ, കൗൺസിലർമാരായ സി.ജെ.രാജേഷ് കുമാർ, ഷീജാ മധു, സുരേഷ് കുമാർ, മരാമത്ത് എ.ഇ.രാഗേഷ് എന്നിവർ പങ്കെടുത്തു.