പാറശാല: അയ്ങ്കാമം ആമ്പാടി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ആരംഭിച്ച പി.എസ്.സി കോച്ചിംഗ് സെന്ററിന്റെ ഉദ്‌ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. അയ്ങ്കാമം ഗവ. എൽ.പി.സ്‌കൂളിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ, ജില്ലാ പഞ്ചായത്ത് അംഗം എസ്.കെ. ബെൻഡാർവിൻ, വൈ. സതീഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എച്ച്. വിനോദ്‌കുമാർ, വാർഡ് മെമ്പർ പി. സുരേഷ്, ലൈബ്രറി സെക്രട്ടറി വൈ. സേതുനാഥ്, പ്രസിഡന്റ് എസ്. അശോക് കുമാർ എന്നിവർ സംസാരിച്ചു. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അയ്ങ്കാമം ഗവ.എൽ.പി.സ്‌കൂളിൽ നടന്ന ക്ലാസുകളിലേക്ക് കുറഞ്ഞ നിരക്കിൽ ചേരാവുന്നതാണ്.