വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആരംഭിച്ച കാത്ത്‌ലാബിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. സുനിതാ വിശ്വനാഥൻ നിർവഹിക്കും. പ്രശസ്‌ത കാർഡിയോളജിസ്റ്റ് ഡോ. ഷീബാജോർജ് ഇന്ന് മിഷൻ ആശുപത്രിയിൽ ചുമതലയേൽക്കും.