cg-rajagopal

തിരുവനന്തപുരം: ഭാരത് ഭവന്റെ ഈ വർഷത്തെ വിവർത്തന രത്ന പുരസ്‌കാരത്തിന് പ്രൊഫ. സി.ജി. രാജഗോപാൽ അർഹനായി. തുളസീദാസ രാമായണം ഹിന്ദിയിൽ നിന്ന് മലയാളത്തിലേക്ക് കവിതാരൂപത്തിൽ വിവർത്തനം ചെയ്‌തതിനാണ് പുരസ്‌കാരം. 25,000 രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. പെരുമാൾ മുരുകന്റെ 'പൂക്കുഴി' എന്ന തമിഴ് നോവലിന്റെ മലയാള പരിഭാഷയായ ശൈലജ രവീന്ദ്രന്റെ ' ചിതാഗ്നി' സ്‌പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹമായി.