പാറശാല: പാറശാല ഗ്രാമ പഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ സർട്ടിഫിക്കറ്റ് പരിശോധന ഇന്നും നാളെയും പഞ്ചായത്ത് ഓഫീസിൽ നടക്കും. അപേക്ഷകർ സ്‌കൂൾ സർട്ടിഫിക്കറ്റ്, ടി.സി, എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ സഹിതം ഹാജരാകണം.