നെടുമങ്ങാട് : അഖിലേന്ത്യ കിസാൻസഭ പാലോട് മണ്ഡലം സമ്മേളനം ആനാട്ട് ഡി.എ. രജിത് ലാലിന്റെ അദ്ധ്യക്ഷതയിൽ കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് എ.എം. റൈസ് ഉദ്ഘാടനം ചെയ്തു. സലാഹുദീൻ ചുള്ളിമാനൂർ രക്തസാക്ഷി പ്രമേയവും സി.ആർ. മധുലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ വേങ്കവിള സജി സ്വാഗതം പറഞ്ഞു. ആനാട് കൃഷി ഓഫീസർ എസ്. ജയകുമാർ ക്ലാസ് നയിച്ചു. മണ്ഡലം സെക്രട്ടറി മൈലം ശശി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സ്വയം സഹായ സംഘങ്ങൾക്കുള്ള റിവോൾവിംഗ് ഫണ്ട് കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം അയിരൂപ്പാറ രാമചന്ദ്രൻ വിതരണം ചെയ്തു. മുതിർന്ന കർഷക പ്രതിനിധികളെ സി.പി.ഐ ജില്ലാ എക്സി. അംഗം പി.എസ്. ഷൗക്കത്ത് ആദരിച്ചു. ആനാട് ജി. ചന്ദ്രൻ,കെ.ജെ. കുഞ്ഞുമോൻ,എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.ജി. ധനീഷ്, എ.എസ്. ഷീജ, പഞ്ചായത്ത് മെമ്പർ ഷീല, ഉണ്ടപ്പാറ ഷാജഹാൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വി.എസ്. ജ്യോതിഷ് കുമാർ,എൽ. സാജൻ, നവോദയ മോഹനൻ നായർ, പി. ഹേമചന്ദ്രൻ, ആനാട് ഫാർമേഴ്‌സ് സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങളായ എ.സി. രാജൻ, പാരിജാകുമാരി,വിജോദ് പനവൂർ, മധുലാൽ ആനാട്, പ്രസേനൻ നന്ദിയോട്, ഷമീം വാറുവിള എന്നിവർ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കെ. വേണുഗോപാലൻ നന്ദി പറഞ്ഞു. ഭാരവാഹികളായി ഡി.എ. രജിത്‌ലാൽ (പ്രസിഡന്റ്),മൈലം ശശി (സെക്രട്ടറി) വേണുഗോപാലൻ, എസ്. എൽ. സജി (വൈസ് പ്രസിഡന്റുമാർ), വിൻസെന്റ്, ഷമീം വാറുവിള (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.