തിരുവനന്തപുരം: പട്ടം വൈദ്യുതി ഭവൻ ബസ് സ്റ്റാൻഡിന് മുന്നിൽ അശാസ്ത്രീയമായി നിർമ്മിച്ചിരിക്കുന്ന ബസ് ബേ മീഡിയൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോർഡിന് കത്തുനൽകി ഒരു വർഷം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് പീപ്പിൾ ഫോർ ബെറ്റർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5ന് വൈദ്യുതി ഭവൻ ബസ് സ്റ്റാൻഡിൽ സായാഹ്ന ധർണ നടത്തുമെന്ന് പെബ്സ് പ്രസിഡന്റ് വി.ആർ. അജിത് കുമാർ അറിയിച്ചു.