തിരുവനന്തപുരം : ചൂണ്ടയിട്ട് മീൻപിടിക്കുന്നതിനിടെ ചതുപ്പിൽവീണ് വിദ്യാർത്ഥി മരിച്ചു. കരുമം കരുമംപുര പുത്തൻ വീട്ടിൽ രമേശ് കുമാർ– സിന്ധു ദമ്പതികളുടെ മകൻ അമൽകുമാർ (15) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. എസ്.എം.വി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അമൽ വീടിന് പിന്നിലെ ചതുപ്പിൽ കൂട്ടുകാരുമൊത്ത് ചൂണ്ടയിടാൻ പോയിരുന്നു . ചതുപ്പിന് മുകളിൽ വീണുകിടന്ന തെങ്ങിൻതടിയിൽ കയറി നിൽക്കവേ ,തെങ്ങിൻ തടി ഇളകി അമൽ വീണുപോയതാകാം. സംഭവം നടന്നയുടൻ നാട്ടുകാർ രക്ഷാ
പ്രവർത്തനത്തിനെത്തിയെങ്കിലും ചതുപ്പിൽ ഇറങ്ങാൻ കഴിയാത്തതിനാൽ അമൽകുമാറിനെ
രക്ഷിക്കാനായില്ല. പിന്നീട് ചെങ്കൽചൂള ഫയർ യൂണിറ്റിലെ സ്റ്റേഷൻ ഓഫിസർ പ്രവീണിന്റെ നേത്വത്തിലെത്തിയ സംഘമാണ് അമൽ കുമാറിനെ പുറത്തെടുത്ത് . അമലിന്റെ അച്ഛൻ രമേശ്കുമാർ നഗരസഭ ജീവനക്കാരനാണ് .
സഹോദരി: അമല കുമാരി.