ഇന്ത്യ ബാറ്റിംഗ് : രാഹുൽ സി സാന്റനർ ബി ബെസ്റ്റ് 45, സഞ്ജു സാംസൺ സി സാന്റ്നർ ബി യൂഗെയ്‌ലിൻ 2, രോഹിത് ശർമ്മ റിട്ടയേർഡ് ഹർട്ട് 60, ശ്രേയസ് നോട്ടൗട്ട് 33, ശിവം ദുബെ സി ബ്രൂസ് ബി യുഗെയ്‌ലിൻ 5, മനീഷ് പാണ്ഡെ നോട്ടൗട്ട് 11, എക്സ്ട്രാസ് 7, ആകെ 20 ഒാവറിൽ 163/3
വിക്കറ്റ വീഴ്ച : 1-8 (സഞ്ജു), 2-96 (രാഹുൽ ), 2-138 (രോഹിത്-റിട്ട. ഹർട്ട്), 3-148 (ശിവം ദുബെ), ബൗളിംഗ്: സൗത്തീ 4-0-52-0, യുഗെയ്‌ലിൻ 4-0-25-2, ബെന്നറ്റ് 4-0-21-1, സോധി 4-0-28-0, സന്റ്നർ 4-0-36-0
കിവീസ് ബാറ്റംഗ്
ഗപ്ടിൽ എൽ.ബി. ബി ബുംറ 2, മൺറോ ബി വാഷിംഗ്ടൺ 15, സീഫർട്ട് സി സാംസൺ ബി സെയ്‌നി 50, ടോം ബ്രൂസ് റൺഒൗട്ട് 0, ടെയ്‌ലർ സി. രാഹുൽ ബി സെയ്നി 53, ഡാരൽ ബി ബുംറ 2, സാന്റ്നർ സി മനീഷ് ബി താക്കൂർ 0.
യൂഗെയ്‌ലിൻ സി വാഷിംഗ്ടൺ ബി താക്കൂർ 0, സൗത്തി ബി ബുംറ 6, സോധി നോട്ടൗട്ട് 16, ബെന്നറ്റ് നോട്ടൗട്ട് 1,
എക്‌സ്ട്രാസ 5, ആകെ 20 ഒാവറൽ 156/9.
വിക്കറ്റ് വീഴ്ച : 1-7, 2-17, 3-17, 4-116, 5-119, 6-131, 7-132, 8-133, 9-141.
ബൗളിംഗ് : വാഷിംഗ്ടൺ സുന്ദർ 3-0-20-1, ബുംറ 4-1-12-3, സെയ്‌നി 40-23-2, ശാർദ്ദൂൽ താക്കൂർ 4-0-38-2, ചഹൽ 4-0-28-0, ദുബെ 1-0-34-0.
മാൻ ഒഫ് ദ മാച്ച്: ജസ‌്പ്രീത് ബുംറ
പരമ്പര നേട്ടം ഇങ്ങനെ
1. ആദ്യ ട്വന്റി 20 യൽ 6 വിക്കറ്റ് വിജയം
2. രണ്ടാം മത്സരത്തിൽ 7 വിക്കറ്റ് വിജയം
3. സൂപ്പർ ഒാവറിൽ വിജയം
4. സൂപ്പർ ഒാവറിൽ വിജയം
5. അവസാന മത്സരത്തിൽ 7 റൺസ് ജയം.
ഇനി ഏകദിന പരീക്ഷ
1. ഫെബ്രുവരി 5 ബുധൻ
2. ഫെബ്രുവരി 8 ശന
3. ഫെബ്രുവരി 12 ചൊവ്വ
1
വിദേശത്ത് ഇന്ത്യ അഞ്ച് ട്വന്റി 20 കളുടെ പരമ്പരയിലെ മുഴുവൻ മത്സരങ്ങളും ജയിക്കുന്നത് ഇതാദ്യം.
3
വിദേശത്ത് ഇന്ത്യ എല്ലാ മത്സരങ്ങളും ജയിക്കുന്ന മൂന്നാമത്തെ ട്വന്റി 20 പരമ്പര. കഴിഞ്ഞവർഷം വിൻഡീസിനെയും 2016 ൽ ആസ്ട്രേലിയയെയും 3-0ത്തന് തോൽപ്പിച്ചിരുന്നു.
9
ട്വന്റി 20 യിൽ ഇന്ത്യയുടെ തുടർച്ചയായ ഒൻപതാമത്തെ വിജയം. വിജയത്തുടർച്ചയിൽ ഏറ്റവും വലുത്
7
ട്വന്റി 20 യൽ കിവീസ് തുടർച്ചയായി തോൽക്കുന്ന ഏഴാമത് മത്സരം
34
ട്വന്റി 20 യിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ ബൗളറായി ശിവം ദുബെ. ടെയ്‌ലറും സീഫർട്ടും ചേർന്ന് ദുബെ എറിഞ്ഞ 10-ാം ഒാവറിൽ മൂന്ന് സിക്സും രണ്ട് ഫോറും ഒരു നോബാളും അടക്കമാണ് 34 റൺസ് നേടിയത്. യുവ്‌രാജ് സിംഗിൽനിന്ന് ആറ് സിക്സുകൾ വഴങ്ങിയ സ്റ്റുവർട്ട് ബ്രോഡ് മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ദുബെയ്ക്ക് മുന്നിലുള്ളത്.
25/6
അവസാന 25 റൺസ് നേടുന്നതിനിടെ ആറ് വിക്കറ്റുകൾ വീണതാണ്ണ കിവീസിന് തിരിച്ചടിയായത്. ബുംറ, സെയ്‌നി, താക്കൂർ എന്നവർ ചേർന്നാണ് കിവീസിന്റെ ചേസിംഗ് ഛിന്നഭിന്നമാക്കിയത്.
224
റൺസാണ് പരമ്പരയിൽ രാഹുൽ നേടിയത്. രണ്ട് അർദ്ധ സെഞ്ച്വറികളും നേടിയ രാഹുൽ എല്ലാമത്സരങ്ങളിലും വിക്കറ്റ് കീപ്പറുടെ വേഷവും ഭംഗിയാക്കി.
രോഹിതിന് പരിക്ക്
ഇന്നലെ ബാറ്റിംഗിനിടെ താത്കാലിക നായകൻ രോഹിത് ശർമ്മ പരിക്കേറ്റ്മടങ്ങിയരുന്നു. എന്നാൽ രോഹിതിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ടീം മാനേജ്മെന്റ് നൽകുന്ന വിശദീകരണം.രണ്ടുമൂന്ന ദിവസത്തിനകം കളിക്കാനിറങ്ങാറാകും.
ഒരു ഘട്ടത്തിൽ ന്യൂസിലൻഡിന് ജയസാദ്ധ്യത ഏറെയായിരുന്നു. എന്നാൽ രണ്ടോ മൂന്നോ ഒാവറുകൾ ടൈറ്റാക്കിയത് ജയിക്കാമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു.
ജസ്‌പ്രീത് ബുംറ
ഇൗ രീതിയിൽ കളിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ട്വന്റി 20 ലോകകപ്പിനെക്കുറിച്ചോർത്ത് ഇപ്പോഴേ ടെൻഷനടിക്കുന്നില്ല.
കെ.എൽ. രാഹുൽ
ജയിക്കാമായിരുന്ന ഒരു കളികൂടി തോറ്റു. ഇനി ഏകദിനത്തിൽ നോക്കാം.
ടിം സൗത്തി
ഇൗ പരമ്പരയിലെ പ്രകടനത്തിൽ ഞങ്ങളെല്ലാം വളരെയേറെ അഭിമാനം കൊള്ളുന്നു. ഏകപക്ഷീയമായ വിജയങ്ങളേക്കാൾ സംതൃപ്തിയേകുന്നത് ആവേശജനകമായ മത്സരങ്ങൾ പൊരുതിനേടുന്നതാണ്. കേൻ വില്യംസൺ നയിക്കുന്ന കിവീസ് പരമ്പരയിലെ എല്ലാ കളികളും തോറ്റെങ്കിലും അത്ര മോശക്കാരൊന്നുമല്ല. ഏകദിനപരമ്പരയിൽ കടുത്ത വെല്ലുവിളി തന്നെ പ്രതീക്ഷിക്കുന്നു.
വിരാട കൊഹ്‌ലി