ടൂറിൻ : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ 3-0ത്തിന് ഫിയോറന്റീനയെ കീഴടക്കിയ യുവന്റസ് ആറ് പോയിന്റ് വ്യത്യാസത്തിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. ഇരട്ട ഗോളടിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു യുവയുടെ സൂപ്പർ സ്റ്റാർ. ക്രിസ്റ്റ്യാനോയുടെ രണ്ട് ഗോളുകളും പെനാൽറ്റിയിൽ നിന്നാണ് വന്നത്. 40, 80 മിനിട്ടുകളിലായിരുന്നു ക്രിസ്റ്റ്യാനോയുടെ പെനാൽറ്റി ഗോളുകൾ . ഇൻജുറി ടൈമൽ മത്തീസ് ഡിലൈറ്റാണ് മൂന്നാം ഗോൾ നേടിയത്.
22 മത്സരങ്ങളിൽനിന്ന് 54 പോയിന്റാണ് സെരി എയിൽ ഒന്നാം സ്ഥാനക്കാരായ യുവന്റസിനുള്ളത്. രണ്ടാമതുള്ള ഇന്റർമിലാന് 21 മത്സരങ്ങളിൽ നിന്ന് 48 പോയിന്റും.