തിരുവനന്തപുരം: ആയാന്റവിള ശ്രീമഹാലക്ഷ്മി ദേവസ്വത്തിലെ ഉത്രം മഹോത്സവം ഇന്ന് കൊടിയേറി 12ന് ആറാട്ടോടുകൂടി സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് 5ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്‌പീക്കർ വി. ശശി അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അടൂർപ്രകാശ് എം.പി, ബി. സത്യൻ എം.എൽ.എ, വി. ജോയി എം.എൽ.എ എന്നിവർ പങ്കെടുക്കും. തുടർന്ന് 2020 ലെ മഹാലക്ഷ്‌മി പുരസ്‌കാരം കെ.പി. സോമരാജൻ, ബി. അശോക്, ബി. അശോകൻ, ഡോ.പി. ചന്ദ്രമോഹൻ, ഡോ. സജിത് വിജയരാഘവൻ, ജെ. ഷൈൻ, ആർ.എസ്. ഗാന്ധി, സുനിൽ സത്യവൃതൻ എന്നിവർക്ക് മന്ത്രി സമ്മാനിക്കും. 12ന് രാവിലെ 10ന് ആയാന്റവിള പൊങ്കാല അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. ദേവസ്വം കമ്മിഷണർ ബി.എസ്. തിരുമേനി പങ്കെടുക്കും. ഉച്ചയ്ക്ക് 2ന് ആറാട്ട് ഘോഷയാത്ര ആരംഭിക്കും.