തിരുവനന്തപുരം: ആനയറ വലിയഉദയാദിച്ചപുരം ശ്രീമഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 19,20,21 തീയതികളിൽ നടക്കും. 19ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 9.30ന് അഷ്ടാഭിഷേകം, വൈകിട്ട് 6.30ന് ദീപാരാധന. 20ന് രാവിലെ 8ന് നാരായണീയ പാരായണം, 9.30ന് അഷ്ടോത്തര കലശപൂജ, കലശാഭിഷേകം. 21ന് രാവിലെ 8ന് ഹാലാസ്യ മാഹാത്മ്യം, ഉച്ചയ്ക്ക് 12ന് അന്നദാനം, വൈകിട്ട് 6.30ന് ദീപാരാധന, 7.30ന് ഒന്നാം യാമപൂജ, പുലർച്ചെ 3.30ന് നാലാം യാമപൂജ.