തിരുവനന്തപുരം: കെ.ജി.ഒ.എ പട്ടം ഏരിയയുടെ 32ാമത് വാർഷിക സമ്മേളനം പട്ടം എസ്.സി.എം ഹാളിൽ സംസ്ഥാന സെക്രട്ടറി വി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.എസ്. പ്രിയദർശൻ, പ്രസിഡന്റ് കെ.എസ്. സുരേഷ്‌കുമാർ, ജോ. സെക്രട്ടറി വി. രാധാകൃഷ്ണപിള്ള, സംസ്ഥാന കമ്മിറ്റി അംഗം ജെ. ജോസഫൈൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ. അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. ഹരികൃഷ്ണൻ (പ്രസിഡന്റ്), ബൈജു ആർ.എസ്, ഹരിപ്രിയാ ദേവി (വൈസ് പ്രസിഡന്റുമാർ), അനിൽകുമാർ എം.ബി (സെക്രട്ടറി), അനിൽകുമാർ. സി, കൃഷ്ണേന്ദു എൻ.ആർ (ജോ.സെക്രട്ടറിമാർ), സജി. വി (ട്രഷറർ), ഷക്കീല ടി.എ (വനിതാ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.