വെഞ്ഞാറമൂട്: വെഞ്ഞാറമൂട് - തേമ്പാമൂട് റോഡിൽ കലുങ്കിൽമുഖത്തിന് സമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. ഇരട്ട സഹോദരങ്ങളായ മാണിക്കൽ പിച്ചിമംഗലം കുന്നുംപുറത്ത് വീട്ടിൽ സവാദ് (28), ഷഫീക്ക് (28), കോലിയക്കോട് സ്വദേശി സൂരജ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കാറ്ററിംഗ് മേഖലയിൽ ജോലിചെയ്യുന്ന ഇവർ വിതുരയിലുള്ള ഒരു കല്യാണ വീട്ടിലെ ജോലിയും കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി മുടങ്ങി.