കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് റബർ ഷീറ്റ് മോഷണമെന്ന് പരാതി. രാത്രി കാലങ്ങളിൽ മോഷണ പരമ്പരകൾ അരങ്ങേറുന്നതിനാൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി മോഷണ സംഭവങ്ങളാണ് അരങ്ങേറിയത്. പള്ളിക്കൽ, മുക്കംകോട് താഴവിള വീട്ടിൽ ഫൗസിയാബീവിയുടെ വീട്ടിൽ നിന്ന് 35 ൽ പരം ഷീറ്റുകൾ മോഷണം പോയി. വീടിന്റെ ടെറസിൽ ഉണങ്ങാനിട്ടിരുന്ന ഷീറ്റുകളാണ് മോഷണം പോയത്. കടമ്പാട്ടുകോണത്തു നിന്നും കഴിഞ്ഞ ദിവസം റബർ ഷീറ്റ് മോഷണം പോയതായി പൊലീസിൽ പരാതിയുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇത്തരത്തിൽ നടന്ന മോഷണക്കേസുകളിലെ പ്രതികളെയാരെയും പിടികൂടാൻ പൊലീസിനായിട്ടില്ലത്രേ