gk

1. 1921-ൽ സ്പെൻസർ ഹാച്ചിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രാമോദ്ധാരണ സംരംഭം?

മാർത്താണ്ഡം പ്രോജക്ട്

2. സേവാഗ്രാം ആശ്രമം എവിടെയാണ്?

വാർധ (മഹാരാഷ്ട്ര)

ഗാന്ധിജി

3. ഇന്ത്യയിൽ സാമൂഹ്യവികസന പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ എത്ര കേന്ദ്രങ്ങളിലാണ് വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്?

55

4. ഭൂദാനപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?

വിനോബാഭാവെ

5. 1908-ൽ സർവോദയ എന്ന പേരിൽ ഗാന്ധിജി വിവർത്തനം ചെയ്ത ഗ്രന്ഥം?

അൺ ടു ദിസ് ലാസ്റ്റ് (ജോൺ റസ്കിൻ)

6. കേരള സ്റ്റേറ്റ് റൂറൽ ഡവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?

കൊട്ടാരക്കര

7. 1998 മേയ് 17ന് മലപ്പുറത്ത് കുടുംബശ്രീയുടെ ഉദ്ഘാടനം നിർവഹിച്ച പ്രധാനമന്ത്രി?

അടൽബിഹാരി വാജ്‌പേയ്

8. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഇ - സാക്ഷരതാ ഗ്രാമപഞ്ചായത്ത്?

പള്ളിച്ചൽ

9. കേരളത്തിലെ ആദ്യത്തെ ശിശുസൗഹൃദ ഗ്രാമപഞ്ചായത്ത്?

വെങ്ങാനൂർ

10. കേരളത്തിലെ ആദ്യത്തെ ബാലപഞ്ചായത്ത്?

നെടുമ്പാശേരി

11. ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹികാരോഗ്യ പ്രവർത്തകർ അറിയപ്പെടുന്നതെങ്ങനെ?

ആശ (അക്രെഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്)

12. മികച്ച ഗ്രാമപഞ്ചായത്തിനുള്ള ആദ്യത്തെ സ്വരാജ് ട്രോഫി 1995ൽ നേടിയത്?

കഞ്ഞിക്കുഴി (ആലപ്പുഴ)

13. നൂറുശതമാനം നിയമസാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത്?

ചെറിയനാട് (ആലപ്പുഴ)

14. പൊതുജനങ്ങൾക്ക് ആദ്യമായി സൗജന്യ വൈ - ഫൈ സംവിധാനം ഏർപ്പെടുത്തിയ ഗ്രാമപഞ്ചായത്ത്?

ഇരവിപേരൂർ (പത്തനംതിട്ട)

15. ഇന്ത്യയിൽ ആദ്യമായി പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ് നേടിയ ഗ്രാമപഞ്ചായത്ത്?

ഇരവിപേരൂർ

16. ഇന്ത്യയിൽ ആദ്യത്തെ ഐ.എസ്.ഒ അംഗീകാരമുള്ള പ്രാഥമികാരോഗ്യകേന്ദ്രം ഏതു ഗ്രാമപഞ്ചായത്തിലാണ്?

ഇരവിപേരൂർ

17. ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസർ, ഗ്രാമസേവകൻ എന്നീ തസ്തികകൾ സൃഷ്ടിക്കപ്പെട്ടത് ഏത് പദ്ധതിയുടെ ഭാഗമായാണ്?

കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം

18. ഇന്ത്യയിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വരാൻ കാരണമായ ഭരണഘടനാ ഭേദഗതി?

1992ലെ 73-ാം ഭേദഗതി

19. ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നു വിളിക്കപ്പെടുന്ന ബ്രിട്ടീഷ് വൈസ്രോയി?

റിപ്പൺ

20. നഗരപാലികാ സ്ഥാപനങ്ങൾക്ക് അടിസ്ഥാനമിട്ട ഭരണഘടനാ ഭേദഗതി?

1992ലെ 74-ാം ഭേദഗതി.