വർക്കല: വേനൽ കനത്തതോടെ തീപിടിത്തവും പതിവായി. വർക്കല മേഖലയിൽ പലയിടത്തും ചെറുതും വലുതുമായ തീ പിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഫയർഫോഴ്സിനും ജോലി വർദ്ധിച്ചിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കുന്നത് കൂടാതെ ബോധവത്കരണ പരിപാടിയും നടപ്പിലാക്കുന്നുണ്ട്. മേൽവെട്ടൂർ കല്ലുമലക്കുന്ന് റെയിൽവെ പുറമ്പോക്കിൽ പതിവായി തീപിടിക്കുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിച്ചിരിക്കുകയാണ്.
വളർന്നിരിക്കുകയാണ്. വേനൽ കടുത്തതോടെ പുൽക്കാടും കുറ്റിക്കാടുമെല്ലാം ഏറെക്കുറെ ഉണങ്ങിക്കരിഞ്ഞു. ഒരു തീപ്പൊരി വീണാൽമതി ഇവിടെ തീപിടുത്തം ഉണ്ടാകാൻ. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ഇവിടെ തീപിടുത്തമുണ്ടായത്. ഇക്കഴിഞ്ഞ വെളളിയാഴ്ച കല്ലുമലക്കുന്ന് ആരോഗ്യ കേന്ദ്രത്തിനു സമീപമാണ് തീപിടിച്ചത്. തീപിടുത്തമുണ്ടായതെല്ലാം റെയിൽവെ ലൈനിനോട് ചേർന്ന പുറമ്പോക്ക് ഭൂമിയിലാണ്. കല്ലുമലക്കുന്ന് വെന്നികോട് റോഡിൽ നിന്നും താഴ്ചയിലാണ് റെയിൽവെലൈൻ. റോഡിനും റെയിൽവെ ലൈനിനുമിടയിൽ വലിയ പുൽക്കാടാണ്. കഴിഞ്ഞമാസവും രണ്ട് പ്രാവശ്യം ഇവിടെ തീപിടുത്തമുണ്ടായി. അതോടൊപ്പം സമീപത്തെ പുരയിടങ്ങിളിലെല്ലാം കാട് വളർന്ന് കിടക്കുകയുമാണ്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ഇതുവരെ ഉണ്ടായ തീപിടുത്തങ്ങൾ നിയന്ത്രിക്കാനായത്. ശ്രദ്ധിച്ചില്ലേൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഒരു സിഗററ്റ്കുറ്റി മതി ഒരു വലിയ പ്രദേശം മുഴുവൻ കത്തിച്ചാമ്പലാകാൻ.