സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താരമാണ് നടി എമി ജാക്സൺ. 'മദ്രാസി പട്ടണം' എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധനേടിയത്. സൂപ്പർ താരം രജനീകാന്ത് അടക്കമുളളവർക്കൊപ്പം '2.0' എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ എമി നിരവധി ചിത്രങ്ങൾ മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.
28-ാം പിറന്നാൾ ദിനത്തിൽ മകനോടൊപ്പം സ്വിമ്മിംഗ് സ്യൂട്ടിൽ ഇരിക്കുന്ന ചിത്രമാണ് താരം പുതുതായി പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബർ 23നായിരുന്നു താരം അമ്മയായത്. അഞ്ചുമാസത്തോളം പ്രായമായ തന്റെ മകനെ ബീച്ചിൽ കൊണ്ടുപോയി കളിപ്പിക്കുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്.
ചുവന്ന സ്വിമ്മിംഗ് സ്യൂട്ടിലാണ് എമി എത്തിയിരിക്കുന്നത്. യഥാർത്ഥ ജീവിതവും ഇൻസ്റ്റാ ജീവിതവുമെന്ന് കുറിച്ചുകൊണ്ട് മകനെ എടുത്തിരിക്കുന്ന ഒരു ചിത്രവും മകനില്ലാതെ ഒറ്റയ്ക്കിരിക്കുന്നൊരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. തന്റെ പങ്കാളി ജോർജ് പനയോട്ടിനും കുടുംബത്തോടുമൊപ്പം ആഫ്രിക്കയിൽ അവധി ആഘോഷത്തിലാണ് താരം. എ.ജെ.പി എന്നാണ് മകൻ ആൻഡ്രയാസ് ജാക്സ് പനയോട്ടിനെ ചുരുക്കി വിളിക്കുന്നത്.