കടയ്ക്കാവൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കടയ്ക്കാവൂർ യൂണിറ്റിന്റെ ഇരുപത്തിയെട്ടാം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 5ന് രാവിലെ 9.30ന് കടയ്ക്കാവൂർ മാധവൻപിളള നഗറിൽ (പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ) പഞ്ചായത്ത് പ്രസിഡന്റ് വിലാസിനി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് അശോകൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം രാമദാസ് മുഖ്യപ്രഭാഷണവും സംഘടനാ റിപ്പോർട്ട് അവതരണവും നടത്തും. യൂണിറ്റ് സെക്രട്ടറി പ്രസന്ന പ്രവർത്തനറിപ്പോർട്ടും ബ്ളോക്ക് സെക്രട്ടറി നാസറുദ്ദീൻ ബ്ളോക്ക് റിപ്പോർട്ടും അവതരിപ്പിക്കും. ചിറയിൻകീഴ് ബ്ളോക്ക് ട്രഷറർ ഉമാമഹേശ്വരൻ വരണാധികാരിയായി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. രാമചന്ദ്രൻനായർ സ്വാഗതവും നളിനി നന്ദിയും പറയും.