തിരുവനന്തപുരം:എരണയിലിനും നാഗർകോവിലിനുമിടയിൽ റെയിൽട്രാക്കിൽ ജോലിയുള്ളതിനാൽ 5 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ ഇൗ റൂട്ടിൽ ട്രെയിൻ നിയന്ത്രണമുണ്ടാകും. പുനലൂർ -കന്യാകുമാരി പാസഞ്ചർ എർണയിൽ വരെ മാത്രമായിരിക്കും സർവീസ്. കൊച്ചുവേളി - നാഗർ കോവിൽ, കോട്ടയം -നാഗർകോവിൽ, കൊല്ലം - കന്യാകുമാരി പാസഞ്ചറുകളും തിരുച്ചിറപ്പിള്ളി ഇന്റർസിറ്റി എന്നിവയും മുംബായ് - കന്യാകുമാരി എക്സപ്രസും ഇൗ ദിവസങ്ങളിൽ വൈകും.