തിരുവനന്തപുരം:ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വ‌ഞ്ചിയൂർ ഏരിയ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ എസ്. സതികുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസി‌ഡന്റ് ജി. കലൈവാണി അദ്ധ്യക്ഷയായി. ജില്ലാ ട്രഷറർ കെ.പി. രവീന്ദ്രൻ, ശ്രീകാര്യം ഏരിയാ സെക്രട്ടറി ഷീലാ ജഗജീവ് തുടങ്ങിയവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ലേഖാറാണി റിപ്പോർട്ടും ട്രഷറർ കെ.ചന്ദ്രിക കണക്കും അവതരിപ്പിച്ചു.ക്ഷേമനിധി ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട എസ്. സതികുമാറിനെ ആദരിച്ചു. ഏരിയയിലെ മികച്ച പ്രകടനത്തിന് അർഹരായ വഞ്ചിയൂർ യൂണിറ്രിനുവേണ്ടി സെക്രട്ടറി ആശ പുരസ്കാരം ഏറ്റുവാങ്ങി.