general

ബാലരാമപുരം: നരുവാമൂട് ജനമൈത്രി പൊലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ വയോജന സൗഹൃദ സമിതി വാർഷികം ആഘോഷിച്ചു.ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ് മാർക്കോസ് അദ്ധ്യക്ഷത വഹിച്ചു.റൂറൽ എസ്.പി ബി.അശോകൻ ചടങ്ങിൽ മുഖ്യാതിഥിയായി. അന്തർദേശീയ തലത്തിൽ വൃദ്ധരുടെ അത്ലറ്റിക്സിൽ പങ്കെടുത്ത് സ്വർണ്ണമെഡൽ നേടിയ ബെൻസി മാർക്കോസിനേയും നാസയിൽ സന്ദർശനം നടത്താൻ അവസരം ലഭിച്ച ചിൻമയ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി കുമാരി ഗൗരി ജയനേയും ആദരിച്ചു.അവശത അനുഭവിക്കുന്ന 150 വൃദ്ധർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.മൊട്ടമൂട് ജംഗ്ഷനിൽ നിന്നാരംഭിച്ച വയോജനസംരക്ഷണ യാത്ര നരുവാമൂട് സി.ഐ ധനപാലൻ ഫ്ലാഗ് ഓഫ് ചെയ്തു. വൃദ്ധന ജനസംരക്ഷണം പ്രശ്നങ്ങളും പരിഹാരവും എന്ന വിഷയത്തിൽ നരുവാമൂട് പൊലീസ് പി.ആർ.ഒ ജോയി ക്ലാസ്സെടുത്തു. മെമ്പർമാരായ കെ.രാകേഷ്,​ വി.വിജയൻ,​ പി.പി.ഗീരീഷ്,​ ബിന്ദു,​ അസോസിയേഷൻ ഭാരവാഹികളായ ആർ.കെ ജ്യോതിഷ്,​ അജികുമാർ,​ എസ്.സി.എസ്.റ്റി മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ എസ്.സുരേഷ് കുമാർ,​ റസിഡൻസ് അസോസിയേഷൻ ഏകോപനസമിതി പ്രസിഡന്റ് കെ.എ.സജി എന്നിവർ സംസാരിച്ചു. സി.ഐ ധനപാലൻ സ്വാഗതവും എസ്.ഐ അനിൽകുമാർ നന്ദിയും പറഞ്ഞു.