വെഞ്ഞാറമൂട്: ജമാഅത്ത് ഐക്യവേദി വെഞ്ഞാറമൂട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേഖലയിലെ മദ്രസാ വിദ്യാർത്ഥികളുടെ ഭരണഘടനാ സംരക്ഷണ റാലിയും സമ്മേളനവും സംഘടിപ്പിച്ചു. മേഖലയിലെ 10 മദ്രസകളിൽ നിന്നായി ആയിരത്തി അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ റാലിയിൽ പങ്കെടുത്തു.തുടർന്ന് നടന്ന സമ്മേളനം ഹാദിയ ഫാത്തിമ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിദ്ദീഖ്, അദ്ധ്യക്ഷനായ ചടങ്ങിൽ മുഹ്സിന നവാസ്, ബിസ്മിത എന്നിവർ ഭരണഘടനയുടെ ആമുഖം വായിച്ചു.
മുഹമ്മദ് ഫർസിൻ മുഖ്യ പ്രഭാഷണം നടത്തി. തസ്ലീമയും സംഘവും ദേശഭക്തി ഗാനാലാപനവും ആഫിയയും സംഘവും പരിവർത്തന ഗാനവും ആലപിച്ചു. മുഹമ്മദ് ഫിർദൗസ്, അൽ മിഅ്റാജ്, മുഹമ്മദ് ജാബിർ, ഇഹ്സാൻ എന്നിവർ സംസാരിച്ചു.