ബാലരാമപുരം: പൂങ്കോട് റസിഡൻസ് അസോസിയേഷൻ വാർഷികം 8,​9 തീയതികളിൽ പൂങ്കോട് സ്വിമ്മിംഗ്പൂളിന് സമീപം നടക്കും.8ന് രാവിലെ 9ന് കായികമത്സരം,​9ന് രാവിലെ 9 ന് ക്വിസ്മത്സരം,​വൈകിട്ട് 5.30ന് വാർഷിക പൊതുസമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.അസോസിയേഷൻ പ്രസിഡന്റ് ബി.വി സുകേഷ് അദ്ധ്യക്ഷത വഹിക്കും.ജോയിന്റ് സെക്രട്ടറി ബി.എസ്.വിനു റിപ്പോർട്ട് അവതരിപ്പിക്കും.ഐ.ബി.സതീഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ സമ്മാനദാനം നടത്തും.ബാലരാമപുരം സി.ഐ ജി.ബിനു യൂത്ത് ക്ലബ് ഐഡന്റിറ്റി കാർഡ് വിതരണം നടത്തും.ജില്ലാ പഞ്ചായത്ത് മെമ്പർ ലതകുമാരി,​നേമം ബ്ലോക്ക് മെമ്പർ എസ്.വീരേന്ദ്രകുമാർ,​വാർഡ് മെമ്പർ അംബികാദേവി,​ അസോസിയേഷൻ രക്ഷാധികാരി അനുപമ രവീന്ദ്രൻ,​ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,​ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ്,​പി.ആർ.ഒ എ.വി.സജീവ്,​കോൺഗ്രസ് പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാർ,​സി.പി.ഐ.എം പള്ളിച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ശ്രീകണ്ഠൻ തുടങ്ങിയവർ സംസാരിക്കും.ജനറൽ സെക്രട്ടറി എസ്.രാജീവ് സ്വാഗതവും പി.ആർ.എ ജോയിന്റ് സെക്രട്ടറി എസ്.പ്രദീപ് കുമാർ നന്ദിയും പറയും.