കാട്ടാക്കട: കാട്ടാക്കട പട്ടണം കുരുക്കിൽ നിന്ന് കുരുക്കിലേയ്ക്ക്. ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന ആവശ്യം നാളിതുവരെ നടപ്പാക്കിയില്ല. കാട്ടാക്കടയിൽ മുൻകാലങ്ങളിൽ മാർക്കറ്റ് ദിവസങ്ങളായ തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് പ്രധാനമായും തിരക്കുണ്ടാകുന്നത്. എന്നാലിപ്പോൾ എല്ലാ ദിവസവും കാട്ടാക്കട ടൗൺ കുരുക്കിലമരുകയാണ്. ടൗണിലെ അലക്ഷ്യമായുള്ള പാർക്കിംഗും മാർക്കറ്റിന് പുറത്തുള്ള അനധികൃത കച്ചവടവുമാണ് ഗതാഗതക്കുരുക്കിന് കാരണം. പ്രധാന റോഡിൽ ഇരുഭാഗങ്ങളിൽ നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ മാർക്കറ്റിന് മുന്നിൽ നിറുത്തിയാണ് ആളിറക്കുന്നത്. ഇതിന് പുറമേ മാർക്കറ്റിൽ നിന്നും ഇറങ്ങി വരുന്ന വാഹനങ്ങളും കൂടിയാകുമ്പോൾ കുരുക്കിൻമേൽ കുരുക്കാകും. മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കും.ഇതിനോടൊപ്പമാണ് ഏറ്റവും തിരക്കേറിയ സമയങ്ങളിൽ റോഡിൽ വലിയ ലോറികൾ നിറുത്തി ലോഡിറക്കുന്നത്. ഇതോടെ ടൗൺ മൊത്തത്തിൽ കുരുക്കിലമരുകയാണ്.
കാട്ടാക്കട പൂവച്ചൽ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശം കൂടിയായതിനാൽ ഇവർ പരസ്പരം കുറ്റം പറഞ്ഞു കൈയൊഴിയും. കാട്ടാക്കടയുടെ സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലാക്കാൻ മാർക്കറ്റിന് സമീപം സിവിൽ സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കുന്നതോടെ ഈ കുരുക്കുകൾ പതിന്മടങ്ങാകും.
റോഡ് വികസനം അടുത്തിരിക്കെ ഇപ്പോൾ നടക്കുന്ന ഓട നവീകരണം ലക്ഷങ്ങൾ നഷ്ടമാക്കുന്ന പാഴ് ജോലിയായി മാറും. റോഡ് വീതികൂട്ടുമ്പോൾ നിലവിൽ പല കെട്ടിടങ്ങളുടെയും മുൻവശം മൂന്നു മീറ്ററോളം എങ്കിലും പൊളിക്കേണ്ട സാഹചര്യം ആണ്. റോഡ് വീതി കൂട്ടുമ്പോൾ ഇപ്പോൾ നിർമ്മിക്കുന്ന ഓട മാറ്റി സ്ഥാപിക്കേണ്ട സാഹചര്യം ഉണ്ടാകും.ഇതു മുന്നിൽ കാണാതെയാണ് ഇപ്പോൾ കാട്ടാക്കട ടൗണിൽ നടപ്പാത ഉയർത്തുന്നതുൾപ്പടെയുള്ള ഓട നവീകരണം