വർക്കല:പുത്തൻചന്ത ചരുവിള ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയമഹോത്സവം 6, 7, 8 തീയതികളിൽ നടക്കും.ദിവസവും ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ 6ന് രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, രാത്രി വിളക്ക്, പൂജ, പഞ്ചാമൃതാഭിഷേകം തുടങ്ങിയവ ഉണ്ടായിരിക്കും. 6ന് രാവിലെ 7.30ന് മൃത്യുഞ്ജയഹോമം, 9.30ന് നവകം, കലശം പഞ്ചഗവ്യം, 11.30ന് വെളളനിവേദ്യ വിതരണം, വൈകുന്നേരം 5.30ന് കാവടിഅഭിഷേകം - കാപ്പുകെട്ട്, 5.45ന് ഭഗവതിസേവ. 7ന് രാവിലെ 8ന് തൈപ്പൂയപൊങ്കാല, 10ന് പൂമൂടൽ, 10.30ന് പൊങ്കാല നേദിക്കൽ, 12.30ന് അന്നദാനം, വൈകുന്നേരം 4ന് കാവടി അകമ്പടിയോടെ ഭഗവാന്റെ പുറത്തെഴുന്നളളത്ത്, രാത്രി 8.30ന് അഗ്നിക്കാവടിയാട്ടം, 8ന് രാവിലെ 7.30ന് കാവടി നിറയ്ക്കൽ ഘോഷയാത്ര, 8ന് പാരായണം, 8.30ന് ഔഷധക്കഞ്ഞി,10.30ന് നാഗരൂട്ട്, 10.45ന് പുഷ്പാഭിഷേകം, 11ന് മേൽവെട്ടൂർ കാവടിസംഘത്തിന്റെ ഘോഷയാത്രയോടുകൂടി പ്രണാമമർപ്പിക്കൽ, 12.30ന് മഹാസദ്യ, വൈകുന്നേരം 5ന് പ്രഭാഷണം, 7ന് ചമയവിളക്ക്.