വക്കം: നിലയ്ക്കാമുക്ക് ഗവ. യു.പി സ്‌കൂൾ മതിലിനോട് ചേർന്നുള്ള ബിവറേജസ് ഔട്ട്ലെറ്റും സ്‌കൂൾ കളിസ്ഥലത്തെ മൊബൈൽ ടവറും വിദ്യാർത്ഥികൾക്ക് ഭീഷണിയാണെന്ന കേരളകൗമുദി വാർത്തയുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാകേസെടുത്തു. 6ന് ബന്ധപ്പെട്ടവർ ബാലാവകാശ കമ്മിഷന് രേഖാമൂലം മറുപടി നൽകണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചു. കേസ് 11ന് പരിഗണിക്കും. ബിവറേജസ് ഔട്ട്ലെറ്റിന്റെ സമീപത്ത് മദ്യപിച്ചശേഷം കുപ്പികൾ സ്‌കൂൾ വളപ്പിൽ വലിച്ചെറിയുന്നത് പതിവായിരുന്നു. കേസെടുത്തതിന് പിന്നാലെ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി മടങ്ങി. എന്നാൽ സന്ദർശനത്തെക്കുറിച്ച് സ്‌കൂൾ അധികൃതരെ അറിയിച്ചില്ലെന്നാണ് പരാതി. സ്‌കൂൾ ഗ്രൗണ്ടിലേക്ക് കുപ്പി വലിച്ചെറിയരുതെന്ന് കടയ്‌ക്കാവൂർ പഞ്ചായത്ത് അധികൃതർ നിർദ്ദേശം നൽകി.