ssnmmh-cathlab

വർക്കല: ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ശ്രീനാരായണ ഹൃദയാലയത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ കാത്ത്ലാബിന്റെ പ്രവർത്തനോദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവി ഡോ. സുനിതവിശ്വനാഥൻ നിർവഹിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അദ്ധ്യക്ഷത വഹിച്ചു. വർക്കല താലൂക്ക് ആശുപത്രി അസി. ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടുമായ ഡോ. ബിജു.വി.നെൽസൺ മുഖ്യപ്രഭാഷണം നടത്തി. ശാസ്താംകോട്ട പത്മാവതി മെഡിക്കൽ ഫൗണ്ടേഷന്റെ മാനേജിംഗ് പാർട്ണർ ഡോ.ജി.സുമിത്രൻ, വ്യാപാരി വ്യവസായി ഏകോപനസമിതി പുത്തൻചന്ത യൂണിറ്റ് പ്രസിഡന്റ് കമറുദ്ദീൻ, റോട്ടറി ക്ലബ് പ്രസിഡന്റ് എ.അജയ്, അഡ്വ. അനിൽകുമാർ എന്നിവർ സംസാരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ.അഭിലാഷ് രാമൻ സ്വാഗതവും ആശുപത്രി സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ നന്ദിയും പറഞ്ഞു. ശിവഗിരി എസ്.എൻ മിഷൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഡോ.ഷീബ ജോർജ്ജിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ടീമിന്റെ സേവനം 24 മണിക്കൂറും ഉണ്ടായിരിക്കും.