b

കടയ്ക്കാവൂർ: നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന മുദ്രാവാക്യം ഉയർത്തികൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ ജീവനി പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനത്തിന്റെ ഭാഗമായി മാദ്ധ്യമപ്രവർത്തകർക്ക് പച്ചക്കറിത്തൈകൾ നൽകുന്നതിന്റെ ഉദ്ഘാടനം അഞ്ചുതെങ്ങ് കൃഷി ഒാഫീസർ ലക്ഷ്മിഭാസിയും കൃഷി അസി. ഓഫീസർ തങ്കവും മുതിർന്ന പത്രപ്രവർത്തകനും കേരളകൗമുദി കടയ്ക്കാവൂർ ലേഖകനുമായ ഡി. ശിവദാസനും ഏജന്റ് സുരേഷ്ബാബുവിനും നൽകി നിർവഹിച്ചു. മാദ്ധ്യമപ്രവർത്തകരുടെ വീട്ടിലെത്തിയാണ് പച്ചക്കറിത്തൈകൾ നൽകിയത്. നൽകിയ പച്ചക്കറിത്തൈകൾ കൃഷി ഒാഫീസറുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ നട്ടു.