വെള്ളനാട്: വെള്ളനാട് മിത്രനികേതൻ സംഘടിപ്പിക്കുന്ന ഗ്രാമോത്സവം ഇന്ന് മുതൽ 8 വരെ നടക്കും. ഇന്ന് വൈകിട്ട് 6ന് മിത്രനികേതൻ കെ. വിശ്വനാഥന്റെ സ്മ്യതി മണ്ഡപത്തിൽ ദീപം തെളിച്ച് ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യും. 6.30ന് നാടകം. 5ന് രാവിലെ 9ന് വിദ്യാഭ്യാസ പ്രദർശനം, വൈകിട്ട് 6.30ന് പടക്കളം. 6ന് വൈകിട്ട് 5ന് അനുമോദന സമ്മേളനം മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. 7ന് വൈകിട്ട് 3ന് കവിയരങ്ങ്, 5ന് ഒാർമചെപ്പ് ഐ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്യും, 7ന് മെഗാഷോ. കെ. വിശ്വനാഥന്റെ ജന്മദിനമായ 8ന് ഉച്ചയ്ക്ക് 12.30ന് സ്നേഹസദ്യ, 4.30ന് അനുസ്‌മരണ സമ്മേളനത്തിൽ ഡോ. ജോർജ് ഒാണക്കൂർ മുഖ്യപ്രഭാഷണം നടത്തും.