വിതുര: ചായം അരുവിക്കരമൂല ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 6,7,8 തീയതികളിൽ നടക്കുമെന്ന് ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കെ.അപ്പുക്കുട്ടൻനായരും, സെക്രട്ടറി കെ.ശ്രീകുമാറും അറിയിച്ചു. പതിവ് പൂജകൾക്കും, വിശേഷാൽപൂജകൾക്കും പുറമേ ആറിന് രാവിലെ 6.30ന് സ്കന്ദപുരാണപാരായണം, 8ന് സമൂഹപൊങ്കാല, 8.30ന് ഏകാഹനാരായണീയ യജ്ഞം, 9ന് നവഗ്രഹപൂജ, 10ന് കലശപൂജ,11ന് അഭിഷേകങ്ങൾ, വൈകിട്ട് 4.15ന് കാപ്പ്കെട്ട്, 6.30ന് ഗണപതിപൂജ, അലങ്കാരദീപാരാധന, 7ന് വലിയകാണിക്ക, രാത്രി 8 ന് ഭജന. ഏഴിന് രാവിലെ 8ന് സുബ്രഹ്മണ്യ സഹസ്രനാമാർച്ചന, തുടർന്ന് കാപ്പ് കെട്ട്, വൈകിട്ട് 5.30ന് ദുർഗാഭഗവതിപൂജ, അഖണ്ഡനാമജപം, രാത്രി 7.30ന് അഗ്നിക്കാവടി. സമാപനദിനമായ എട്ടിന് രാവിലെ 8ന് കാവടിഘോഷയാത്ര വിതുര ശ്രീമഹാദേവർ ക്ഷേത്രത്തിൽ നിന്നാരംഭിക്കും.10 ന് കലശപൂജ, തുടർന്ന് കാവയി,പാൽക്കുടം അഭിഷേകങ്ങൾ, വൈകിട്ട് ആറിന് ഗണപതിപൂജ, തുടർന്ന് അലങ്കാരദീപാരാധന, ഭഗവതിപൂജ, പുഷ്പാഭിഷേകം, സുബ്രഹ്മണ്യപൂജ, രാത്രി 9ന് നൃത്തനൃത്യങ്ങൾ. എല്ലാ ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.