കാട്ടാക്കട: മൈലോട്ടുമൂഴി ജനത ഗ്രന്ഥശാല ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച കളിക്കൂട്ടം ബാലവേദി ക്യാമ്പ് കവി സെയ്ദ് സബർമതി ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം അജിത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രസാദ്. എസ്, എസ്. നാരായണൻകുട്ടി എന്നിവർ വര പരിശീലനത്തിന് നേതൃത്വം നൽകി. ഗ്രന്ഥശാല പ്രസിഡന്റ് എ.ജെ. അലക്സ് റോയ്, സെക്രട്ടറി എസ്.രതീഷ് കുമാർ, ബിന്ദു ജോയ്, എ. വിജയകുമാരൻ നായർ, എസ്.അനിക്കുട്ടൻ, ഡി. വിൽഫ്രഡ് രാജ്, ബി. ഡിറ്റോമോൻ, ദാസ് കാട്ടാക്കട, അഖിൽ.എസ്.എൽ തുടങ്ങിയവർ സംസാരിച്ചു.