വർക്കല:കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ വെട്ടൂർ യൂണിറ്റ് വാർഷിക സമ്മേളനം വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എം.കെ.കരുണാകരൻ, ട്രഷറർ സുഹാസ്,ആർ.ശശി,യൂണിയൻ വർക്കല റൂറൽ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.അബ്ദുൽറബ്,സെക്രട്ടറി വി.സത്യരാജൻ,ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.സുധാകരൻ,ഡോ.ബി.സുലോചനാദേവി,ബി.സരസ,വെട്ടൂർ ഗ്രാമപമ്മായത്ത് പ്രസിഡന്റ് അഡ്വ. അസിംഹുസൈൻ,വി.ടി.രാജൻ,റിട്ട. പ്രിൻസിപ്പൽ ഉഷാകുമാരി എന്നിവർ സംസാരിച്ചു.ഭാരവാഹികളായി വെട്ടൂർ ആർ.ശശി (പ്രസിഡന്റ്), സി.വി.വിജയൻ (സെക്രട്ടറി), എസ്.സുഹാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.