ff

നെയ്യാറ്റിൻകര: വീട്ടിൽ നിന്ന് പുറത്തുപോയ വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. കോട്ടുകാൽ പയറ്റുവിള മരുതൂർക്കോണം നീലചുറ്റുവിളാകം പുത്തൻവീട്ടിൽ വസുമതിയെയാണ് (80) കഴിഞ്ഞ 30ന് വൈകിട്ടുമുതൽ കാണാതായത്. മകന്റെ വീട്ടിൽ നിന്ന് ആഹാരം കഴിച്ച ശേഷം, സ്വന്തം വീട്ടിലേക്കു പോയ വീട്ടമ്മയെയാണ് കാണാതായതെന്ന് മക്കൾ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.