വിതുര:ഗവർണറെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രമേയം തള്ളിയ കാര്യോപദേശകസമിതിയുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പനയ്‌ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പനയ്‌ക്കോട്ട് പ്രകടനവും,പ്രതിഷേധസംഗമവും നടത്തി.മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം,നട്ടുവാൻ കാവ് വിജയൻ,തച്ചൻകോട് പുരുഷോത്തമൻ,ഉദയകുമാർ,ഗോപിനാഥൻനായർ,പനയ്‌ക്കോട് സെൽവരാജ്,വിജയരാജ്,ചെറുവക്കോണം സുകു,പി.എം.പ്രകാശ്,ജയലാൽ,പനയ്‌ക്കോട് ശ്യാം,അഭിരാജ്,റാഷിദ്,അമൽ,ആൽബി,വൽസലരാജ് എന്നിവർ പങ്കെടുത്തു.