ടൈംടേബിൾ
ബി.കോം.എൽ എൽ.ബി/ബി.ബി.എ.എൽ എൽ.ബി, ബി.എ.എൽ.എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ഒന്നാം വർഷ ബി.എഫ്.എ പരീക്ഷ മാർച്ച് 16 നും അവസാന വർഷ ബി.എഫ്.എ പരീക്ഷ മാർച്ച് 2 നും ആരംഭിക്കും.
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റർ ബി.എസ്.സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് പ്രോഗ്രാമിന്റെ (PC 1572 - പ്രോഗ്രാമിംഗ് ലാബ് III) പരീക്ഷകൾ 7 ന് നടത്തും.
ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം) (2014 സ്കീം - റെഗുലർ, സപ്ലിമെന്ററി, 2011 സ്കീം - സപ്ലിമെന്ററി) കോഴ്സിന്റെ ഏഴാം സെമസ്റ്റർ പരീക്ഷകൾ 12 ന് ആരംഭിക്കും.
ഹയർ എഡ്യൂക്കേഷൻ സർവേ
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ കോളേജുകളും 28 ന് മുൻപായി ഹയർ എഡ്യൂക്കേഷൻ സർവേ പൂർത്തീകരിച്ച് www.aishe.gov.in എന്ന വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: ഡോ.മനോജ് ചാക്കോ നോഡൽ ഓഫീസർ (Aishe) ഫോൺ: 9447310097
പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബി.ആർക് റഗുലർ ആൻഡ് സപ്ലിമെന്ററി, ആറാം സെമസ്റ്റർ ബി.ആർക് ഇംപ്രൂവ്മെന്റ് ആൻഡ് സപ്ലിമെന്ററി (2013 സ്കീം) എന്നീ പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ.
എം.ഫിൽ എഡ്യൂക്കേഷൻ 2018-2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.കോം (ആന്വൽ സ്കീം) പാർട്ട് മൂന്ന് പ്രൈവറ്റ് ആൻഡ് എസ്.ഡി.ഇ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 14 വരെ അപേക്ഷിക്കാം. തോറ്റ വിദ്യാർത്ഥികൾക്ക് 3 മുതൽ ഏപ്രിൽ പരീക്ഷയ്ക്ക് ഫീസ് ഒടുക്കി രജിസ്റ്റർ ചെയ്യാം.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി/ജൂലായ് 2019 (2013 സ്കീം), നാലാം സെമസ്റ്റർ ബി.ടെക് റഗുലർ/സപ്ലിമെന്ററി (യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് കാര്യവട്ടം) - ജൂൺ 2019 (2013 സ്കീം), രണ്ടാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി - മാർച്ച് 2019 (2013 സ്കീം) & മേയ് 2019 (2008 സ്കീം), നാലാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി - ഫെബ്രുവരി 2019 (2013 സ്കീം) & മേയ് 2019 (2008 സ്കീം) പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ VII) 2020 ഫെബ്രുവരി 4 മുതൽ 7 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.