നെയ്യാറ്റിൻകര:വേങ്ങമൺ ശ്രീനാഗരാജാ ക്ഷേത്രത്തിലെ വാർഷിക മഹോത്സവം 8 മുതൽ 10 വരെ നടക്കും.8 ന് രാവിലെ ക്ഷേത്ര ചടങ്ങുകൾ, മെഡിക്കൽ ക്യാമ്പ്,വൈകിട്ട് 6.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.ട്രസ്റ്റ് ചെയർമാൻ മയൂരം രഘുനാഥ് അദ്ധ്യക്ഷത വഹിക്കും.പാറശാല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ,എം.മൊഹിനുദ്ദീൻ,അരുമാനൂർ രതികുമാ‌ർ,എ.പി.ജിനൻ,ചന്ദ്രകിരൺ,വാർഡ് മെമ്പർ പ്രാശാന്ത് തുടങ്ങിയവർ പ്രസംഗിക്കും.നെയ്യാറ്റിൻകര എം.രാജ്കുമാർ സ്വാഗതവും ജി.സുരേഷ് കുമാർ നന്ദിയും പറയും.9ന് രാവിലെ 7ന് ഭക്തിഗാനമേള,രാത്രി 8 ന് നൃത്തം,10ന് രാവിലെ 8ന് നവഗൃഹപൂജ, രാത്രി 7ന് കവിയരങ്ങ്, 8ന് ഗാനമേള എന്നിവ ഉണ്ടായിരിക്കും.